'ഗുജറാത്ത് ആവര്‍ത്തിച്ചു, ആശുപത്രികളില്‍ ഓക്‌സിജനും കിടക്കകളുമില്ല'; വിമര്‍ശനവുമായി മഹുവ മൊയ്ത്ര
രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ മോദിയും അമിത്ഷായും തിരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയും കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു.
ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മാതൃക ആവര്‍ത്തിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം നടപ്പാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മഹുവ മൊയ്ത്രയുടെ വിമര്‍ശനം.
ആശുപത്രികളില്‍ കിടക്കകള്‍ ഇല്ല, ഓക്‌സിജന്‍ ഇല്ല, ജീവന്‍ രക്ഷാ മരുന്നുകള്‍ ബിജെപി നേതാക്കള്‍ നിയമവിരുദ്ധണായി സംഭരിച്ചിരിക്കുന്നു. കോമാളികളെ തെരഞ്ഞെടുത്താല്‍ ഒരു സര്‍ക്കസ് തന്നേയാണ് പ്രതീക്ഷിക്കേണ്ടത്. മഹുവ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയില്‍ ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജനും ആശുപത്രി കിടക്കകളുമില്ലാതെ ജനങ്ങള്‍ മരിച്ചുവീഴുന്നതിനിടേയാണ് മഹുവയുടെ ട്വീറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ മാത്രം 24 പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചുവീണത്. കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവത്തിനെതിരേ രാജ്യ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ മോദിയും അമിത്ഷായും തിരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയും കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു.