മമത നന്ദിഗ്രാമിലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് ബിജെപി; തിരിച്ചടിച്ച് മഹുവ മൊയ്ത്ര

Update: 2021-03-10 14:36 GMT

ന്യൂഡല്‍ഹി: ആസന്നമായ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാംപയിന്റെ ഭാഗമായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വ്യക്തിപരമായി ലക്ഷ്യമിട്ട് ബിജെപി. നന്ദിഗ്രാമില്‍ മല്‍സരിക്കുന്ന മമതക്കെതിരേയാണ് ബിജെപി ആരോപണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. മമതയുടെ പേര് നന്ദിഗ്രാമിലെ വോട്ടര്‍പട്ടികയില്‍ ഇല്ലെന്നും മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നുമാണ് ബിജെപി പ്രചാരണം. എന്നാല്‍, ബിജെപി പ്രചാരണത്തിന് തുല്ല്യനാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായി മഹുവ മൊയ്ത്ര. മമത നന്ദിഗ്രാമിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടോ എന്ന് ചോദിക്കുന്ന ബിജെപി നേതാക്കളെ മൊയ്ത്ര പരിഹസിച്ചു. 2014ലെ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മോദിയുടെ പേര് വാരാണസിയിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന് മൊയ്ത്ര ചോദിച്ചു. മമതയുടെ പേര് നന്ദിഗ്രാമിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടാവണമെന്നില്ല. അവര്‍, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ മകളാണ്. ഒരു ജെന്റില്‍മാന്റെ പേര് വാരാണസിയിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News