സിനിമാദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി മാലാ പാര്‍വതി
തിരുവനന്തപുരം: യുട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് നടി മാലാ പാര്‍വതി പോലിസില്‍ പരാതി നല്‍കി. സിനിമാ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകളുടെ വിവരങ്ങളും നടി പോലിസിന് കൈമാറിയിട്ടുണ്ട്.