താനൂര്‍ ബോട്ട് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു, മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിവിധ ആശുപത്രികളില്‍ പുരോഗമിക്കുകയാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് രാവിലെ ആറോടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ തുടങ്ങിയത്. തിരൂര്‍ ആശുപത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. മരണപ്പെട്ട അദ്‌നാന്റെ പോസ്റ്റ്‌മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായി. അതിനിടെ, ദുരന്തത്തില്‍ മരണപ്പെട്ട 22 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ, ഒരു കുട്ടിയെ കാണാതായിട്ടുണ്ടെന്ന നിഗമനത്തില്‍ തിരച്ചില്‍ തുടരുകയാണ്.
ആശുപത്രി രേഖകള്‍ പ്രകാരം താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍:
1. ഹസ്‌ന (18) പരപ്പനങ്ങാടി
2. സഫ്‌ന (7) പരപ്പനങ്ങാടി
3. ഫാത്തിമ മിന്‍ഹ (12) ഓലപ്പീടിക
4. സിദ്ധിക്ക് (35) ഓലപ്പീടിക
5. ജഴല്‍സിയഎന്ന കുഞ്ഞിമ്മു (40) പരപ്പനങ്ങാടി
6. അഫ്‌ലഹ് (7) പട്ടിക്കാട്
7. അന്‍ഷിദ് (10) പട്ടിക്കാട്
8. റസീന പരപ്പനങ്ങാടി
9. ഫൈസാന്‍ (4) ഓലപ്പീടിക
10. സബറുദ്ധീന്‍ (38) പരപ്പനങ്ങാടി
11. ഷംന (17) പുതിയ കടപ്പുറം
12. ഹാദി ഫാത്തിമ (7) മുണ്ടു പറമ്പ്
13. സഹറ ഓട്ടുംപുറം
14. നൈറ ഫാത്തിമ ഓട്ടുംപുറം
15. സഫ്‌ലാ ഷെറിന്‍ പരപ്പനങ്ങാടി
16. റുഷ്ദ പരപ്പനങ്ങാടി
17. ആദില ശെറി ചെട്ടിപ്പടി
18. അയിഷാബി ചെട്ടിപ്പടി
19. അര്‍ഷാന്‍ ചെട്ടിപ്പടി
20. അദ്‌നാന്‍ ചെട്ടിപ്പടി
21. സീനത്ത് (45) ചെട്ടിപ്പടി
22. ജെറിര്‍ (10) പരപ്പനങ്ങാടി.