കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പോയ മലയാളി മരിച്ചനിലയില്‍

Update: 2021-05-16 09:34 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായതിനെ തുടര്‍ന്ന് പരാതി നല്‍കാന്‍ വീട്ടില്‍ നിന്നു പോലിസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ അബ്ബാസിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖ്(60) ആണ് മരണപ്പെട്ടത്. വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്ന റസാഖിനെ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഹസാവി പ്രദേശത്ത് കവര്‍ച്ച ചെയ്യുകയും 2000 ദിനാര്‍ പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. വിവരം സ്‌പോണ്‍സറെയും സഹ താമസക്കാരനെയും അറിയിച്ച ശേഷം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ ഇദ്ദേഹത്തെ കുറിച്ചു ഏറെ വൈകിയിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

    മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് കൂടെ താമസക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലിസ് സ്‌പോണ്‍സറെ അറിയിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വാഹനവും അതിലുണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.

Malayalee who went to Kuwait to lodge a complaint of robbery is found dead

Similar News