കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ഹൈഡ്രോ കഞ്ചാവ് കടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍; ഇയാളില്‍ നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തു

Update: 2025-04-15 13:16 GMT
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ഹൈഡ്രോ കഞ്ചാവ് കടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍; ഇയാളില്‍ നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തു

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ പോലിസ് നടത്തിയ പരിശോധനകളില്‍ വിവിധ കേസുകളിലായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഒമ്പതു മലയാളികളെയും ഒരു വിദേശിയേയും അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു.

ബംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ പ്രസാദ്(25) എന്നയാളില്‍നിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി കണ്ടെടുത്തു. വീട്ടില്‍നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളില്‍നിന്ന് പിടികൂടിയ ഹൈഡ്രോ കഞ്ചാവിന് ഏകദേശം നാലരക്കോടി രൂപ വിലവരും.

ബംഗളൂരുവില്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന ജിജോ പ്രസാദ് കേരളത്തില്‍നിന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ബംഗളൂരുവിലേക്ക് എത്തിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് ഹൈഡ്രോ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. മറ്റൊരു കേസില്‍ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെ ബംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 10 മൊബൈല്‍ഫോണുകള്‍, ടാബ്, ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു. രണ്ടുകോടി രൂപയുടെ എംഡിഎംഎയുമായി ഒരു വിദേശപൗരനും ബെംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ചിന്റെ പിടിയിലായി. 2012ല്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായത്.

Similar News