മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റുമരിച്ചു; മലയാളി അറസ്റ്റില്‍

Update: 2023-06-17 04:30 GMT
മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റുമരിച്ചു; മലയാളി അറസ്റ്റില്‍
ലണ്ടന്‍: ലണ്ടനില്‍ മലയാളിയായ യുവാവ് കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍(37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടെ താമസിക്കുന്ന 21കാരനായ മലയാളി യുവാവനെ അറസ്റ്റ് ചെയ്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് റിപോര്‍ട്ട്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള സതാംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലിസ് പറഞ്ഞു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു രണ്ടു മലയാളികളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവിവാഹിതനായ അരവിന്ദ് 10 വര്‍ഷമായി ബ്രിട്ടനിലാണ്. വിദ്യാര്‍ഥി വീസയിലെത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.




Tags:    

Similar News