ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന്‍ മരണപ്പെട്ടു

Update: 2023-03-25 07:03 GMT

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി (48) മരണപ്പെട്ടു. മന്‍സൂറയില്‍ ബുധനാഴ്ച രാവിലെയായിരുന്നു കെട്ടിടം തകര്‍ന്നത്. തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. അപകടമുണ്ടായതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി മൃതദേഹം കണ്ടെത്തിയത്. ഫൈസലിനെ കൂടാതെ രണ്ടുപേര്‍ കൂടി അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. ഗായകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ ദോഹയിലെ സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയനായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് പാറപ്പുറവന്‍ അബ്ദുസ്സമദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍(മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഹാരിസ്, ഹസീന.

Tags:    

Similar News