ക്വലാലംപൂര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ മലേഷ്യയില്‍ 10,959 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,209,194 ആയി. 10,947 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
258 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,695 ആയി.
16,430 പേര്‍ കൊവിഡ് മുക്തരായി. മലേഷ്യല്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 2,005,939 ആയി. നിലവില്‍ 177,560 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. 978 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ഇതില്‍ 576 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.