മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ്: അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാജീവ്

മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൂക്ഷമതയോടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2024-11-04 04:54 GMT

കൊച്ചി: വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ' മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം ഗൗരവമേറിയതാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.

ഗുരുതരമായ ഈ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തും. എന്താണ് സംഭവിച്ചതെന്ന് നോക്കും. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ടങ്ങള്‍ ഉദ്യോഗസ്ഥന്‍ തെറ്റിച്ചോ എന്നു പരിശോധിക്കും. നിയമത്തിന് പുറത്തെ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവും.

മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൂക്ഷമതയോടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.എല്ലാവരുടെയും ആശങ്കകള്‍ പരിഹരിക്കുന്ന നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ മതസാമുദായിക സംഘടനകള്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News