വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ അനുമതി

മല്യയെ ഇന്ത്യക്കു കൈമാറണമെന്നു ഡിസംബറില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.

Update: 2019-02-04 16:56 GMT

ലണ്ടന്‍: കോടികള്‍ തട്ടി രാജ്യം വിട്ട, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്കു കൈമാറാന്‍ ബ്രിട്ടന്റെ അനുമതി. മല്യയെ ഇന്ത്യക്കു കൈമാറണമെന്ന കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാന്‍ കോടതി സ്‌റ്റേറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തര ആവശ്യം പരിഗണിച്ചാണു നടപടി. അതേസമയം നടപടിക്കെതിരേ മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാമെന്നു അധികൃതര്‍ വ്യക്തമാക്കി. 2016 ഏപ്രിലിലാണ് മല്യ ബ്രിട്ടനില്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മല്യയെ ഇന്ത്യക്കു കൈമാറണമെന്നു ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. ഇക്കാര്യമാണ് ഇപ്പോള്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.

Tags:    

Similar News