കോട്ടയം: ചലച്ചിത്ര താരം മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍(93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മായിലിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: ഇബ്രാഹീംകുട്ടി(സിനിമ-സീരിയല്‍ താരം), സകരിയ്യ, അമീന, സുആദ, ഷഫീന. മരുമക്കള്‍: പരേതനായ സലീം (കാഞ്ഞിരപ്പള്ളി), കരിം(തലയോലപ്പറമ്പ്), ഷാഹിദ്(കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.