സംസാര ശേഷിയില്ലാത്ത 10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Update: 2020-04-12 08:20 GMT
സംസാര ശേഷിയില്ലാത്ത 10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അമ്പലവയല്‍ സ്വദേശി മുനീറി(34)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലാണ് 10 വയസ്സുകാരി പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തലാണ് പീഡന വിവരം പുറത്തറിഞ്ഞത്.




Tags:    

Similar News