മുസ് ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഹിന്ദുത്വ യുവാവ് അറസ്റ്റില്‍
മംഗളൂരു: റമദാനിലെ രാത്രി പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുസ് ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനായ യുവാവ് അറസ്റ്റില്‍. മംഗളൂരു കാര്‍ക്കള സ്വദേശി സുജിത്ത് ഷെട്ടി(26) യേയാണ് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്.
മംഗളൂരുവിലെ തൊക്കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്ന ഭാഗത്തേക്ക് അതിക്രമിച്ച് കയറിയ സുജിത്ത് ഷെട്ടി നമസ്‌കരിക്കുകായയിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഉള്ളാള്‍ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു.