തിരൂരില്‍ ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വാഹനത്തിന് തൊട്ടടുത്ത് നിന്ന് സിഗ്നല്‍ കാണിക്കുന്നതിനിടേയാണ് ഷോക്കടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

Update: 2020-06-03 05:52 GMT

മലപ്പുറം: തിരൂരിന് സമീപം കൊടക്കല്‍ ബീരാഞ്ചിറയില്‍ ടിപ്പറില്‍ മണ്ണ് തട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണ്ണ് തട്ടുന്നതിനായി ഉയര്‍ത്തുന്നതിനിടെ ടിപ്പറിന്റെ ബോഡി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ടിപ്പറിന് സിഗ്നല്‍ നല്‍കാനായി തൊട്ടടുത്ത് നിന്നവരാണ് അപകടത്തില്‍ പെട്ടത്.

പട്ടാമ്പി ഓങ്ങല്ലൂര്‍ ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍(27) ആണ് മരിച്ചത്. വളാഞ്ചേരി സ്വദേശി ഫൈസലി(31)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വാഹനത്തിന് തൊട്ടടുത്ത് നിന്ന് സിഗ്നല്‍ കാണിക്കുന്നതിനിടേയാണ് ഷോക്കടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

Tags:    

Similar News