യുപിയില്‍ പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

തെളിവ് നശിപ്പിക്കുന്നതിനായി ജിതേന്ദ്ര സിങ് മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള ഒരു കുഴല്‍ക്കിണറില്‍ കുഴിച്ചിട്ടതായും അഭിഭാഷകന്‍ പറഞ്ഞു.

Update: 2020-10-24 08:42 GMT

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ജിതേന്ദ്ര സിങിന് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി വിജയ് പാല്‍ വെള്ളിയാഴ്ച വധശിക്ഷ വിധിച്ചതെന്ന്

    സര്‍ക്കാര്‍ അഭിഭാഷകന്‍ വേദ്പാല്‍ സിങ് പറഞ്ഞു. ബന്ധുവായ പ്രതി കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014 മെയ് 3ന് സലൂണ്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

    തെളിവ് നശിപ്പിക്കുന്നതിനായി ജിതേന്ദ്ര സിങ് മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള ഒരു കുഴല്‍ക്കിണറില്‍ കുഴിച്ചിട്ടതായും അഭിഭാഷകന്‍ പറഞ്ഞു. വധശിക്ഷയ്ക്കു പുറമെ 2.20 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പിഴ തുകയുടെ പകുതി പെണ്‍കുട്ടിയുടെ പിതാവിന് നല്‍കാന്‍ ഉത്തരവിട്ടു.




Tags:    

Similar News