മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി

Update: 2024-07-26 17:46 GMT

തൃശൂര്‍: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് അസി. മാനേജര്‍ ധന്യാ മോഹന്‍ കൊല്ലം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. 18 വര്‍ഷത്തോളമായി ജോലി ചെയ്തിരുന്ന ധന്യാ മോഹന്‍ വ്യാജ അക്കൗണ്ടുകളിലേക്ക് 20 കോടിയോളം രൂപ വകമാറ്റി തട്ടിയെടുത്തെന്നാണ് പരാതി.

    സ്ഥാപനത്തില്‍ അസി. ജനറല്‍ മാനേജര്‍ ടെക് ലീഡായി ജോലി ചെയ്തു വരികയായിരുന്ന ധന്യാ മോഹന്‍ ഏതാനും വര്‍ഷങ്ങളായി ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ എന്നപേരില്‍ വ്യാജ അക്കൗണ്ടുകളിലേക്കാണ് പണം അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നാണ് പരാതി. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സ്വന്തം പേരിലും ബന്ധുക്കളുടെയും പേരില്‍ വീടും സ്വത്തുക്കളും വാങ്ങിയതായാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയിലാണ് വലപ്പാട് പോലിസ് കേസെടുത്തത്. തുടര്‍ന്ന് റൂറല്‍ എസ് പി നവനീത് ശര്‍മയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു.

Tags:    

Similar News