മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ കവര്‍ച്ച

Update: 2022-08-30 02:03 GMT
മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ കവര്‍ച്ച

ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ കവര്‍ച്ച. 24 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണ് കവര്‍ന്നത്. തോക്കുമായെത്തിയ അഞ്ചംഗ സംഘമാണ് കൊള്ളയടിച്ചത്. ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച.

മണപ്പുറം ഉദയ്പൂര്‍ ശാഖയിലെ കവര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് തുടങ്ങിയെന്ന് ഉദയ്പൂര്‍ എസ്പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു. സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി പറഞ്ഞു.

Tags:    

Similar News