മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കി അയച്ചു; മന്ത്രിക്ക് മറുപടിയുമായി മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ്
ഗര്‍ഭിണി ആവശ്യപ്പെട്ടത് കൊണ്ടാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഇവരെ വിട്ടയച്ചതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഭാര്യയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അവിടെ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞപ്പോഴാണെന്ന് മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ്. കൊവിഡ് ആശുപത്രിയായതിനാല്‍ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കിയപ്പോഴാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റം ചോദിച്ചതെന്ന് ഷെരീഫ് പറഞ്ഞു. പ്രസവത്തിനുള്ള ഒരുക്കങ്ങളോടെയാണ് ഭാര്യ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയത്. നടപടിയില്‍ നിന്ന് രക്ഷപെടാനാണ് തെറ്റായ വിവരം ആശുപത്രി അധികൃതര്‍ മന്ത്രിക്ക് നല്‍കിയതെന്നും ഷെരീഫ് പറഞ്ഞു.
ഗര്‍ഭിണി ആവശ്യപ്പെട്ടത് കൊണ്ടാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഇവരെ വിട്ടയച്ചതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇങ്ങിനെയാണ് വിവരം ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഫേസ്്ബുക്ക് വീഡിയോയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്ക് ആശുപത്രി അധികൃതര്‍ തെറ്റായ വിവരമാണ് നല്‍കിയതെന്ന് ഷെരീഫ് പറഞ്ഞു.