മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണികളെ തിരിച്ചയച്ചത് പ്രതിഷേധാര്‍ഹം എസ്.ഡി.പി.ഐ
മഞ്ചേരി: മെഡിക്കല്‍ കോളേജില്‍ നിന്നും ഗര്‍ഭിണികളെ തിരിച്ചയച്ചതില്‍ എസ്.ഡി.പി.ഐ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളതുമായ ഗര്‍ഭിണികള്‍ ഒന്നിച്ച് മെഡിക്കല്‍ കോളേജില്‍ കഴിയുകയാണ്. അതു കൊണ്ടാണ് ശനിയാഴ്ച നാല് ഗര്‍ഭിണികളെ പെരിന്തല്‍മണ്ണയിലേക്ക് റഫര്‍ ചെയ്യേണ്ടി വന്നത്.
കോവിഡ് ചികിത്സ മാത്രം നടത്തിക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് ചികിത്സ നല്‍കുന്നതിന്ന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ നീക്കം നടത്തിയവര്‍ തന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി ഗര്‍ഭിണികള്‍ക്ക് ചികിത്സ നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിടണ്ട് വല്ലാഞ്ചിറ ലത്തീഫ് സെക്രട്ടറി അക്ബര്‍. സി വൈസ് പ്രസിടണ്ട് മാലങ്ങാടന്‍ അശ്‌റഫ് ഹാജി എന്നിവര്‍ സംസാരിച്ചു