മഞ്ചേശ്വരം കൃപാകര വധം: നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞ ആഗസ്ത് 26നു രാത്രിയാണ് കേസിനാസ്പദമായ സംഭവം

Update: 2020-08-31 09:23 GMT
മഞ്ചേശ്വരം കൃപാകര വധം: നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം കെദംകോട്ടയിലെ കൃപാകര എന്ന അണ്ണുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മിയപദവ് ബേരിക്ക കെദംകോട്ടിലെ എം ശിവപ്രസാദ് (32), സഹോദരന്‍ എം ഉമേശ്(34), ബജങ്കളയിലെ എം നന്ദേഷ്(24), കൊദുംകോട്ടിലെ കെ ജനാര്‍ദ്ദനന്‍(49) എന്നിവരെയാണ് മഞ്ചേശ്വരം സിഐ അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.     ഇക്കഴിഞ്ഞ ആഗസ്ത് 26നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഹോട്ടല്‍ തൊഴിലാളിയായ കൃപാകര കഞ്ചാവ് ലഹരിയില്‍ പരാക്രമംകാട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു നാട്ടുകാര്‍ പറയുന്നത്. 20ഓളം പേര്‍ ചേര്‍ന്ന് കൃാപകരയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Manjeswaram Kripakara murder: Four RSS workers arrested




Tags:    

Similar News