മഞ്ജുവാര്യരും സംഘവും സുരക്ഷിതരെന്ന് റിപോർട്ട്; രാത്രിയോടെ മണാലിയിൽ എത്തിക്കും

ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ് വര്‍ക്കോ ഇല്ല. വൈകുന്നേരത്തോടെ ഇവരെ ഛത്രുവില്‍ നിന്നും താഴെ ദേശീയപാതയില്‍ എത്തിച്ച്. അവിടെ നിന്നും മണാലിയിലേക്ക് കൊണ്ടുപോകാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

Update: 2019-08-20 10:11 GMT

മണാലി: ഛത്രുവിൽ കുടുങ്ങിയ മഞ്ജുവാര്യരെയും സംഘത്തെയും ഇന്ന് രാത്രിയോടെ സുരക്ഷിതരായി മണാലിയിൽ എത്തിക്കാൻ സാധിക്കുമെന്ന് ലാഹുല്‍ സ്പിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ കെ സോറോച്ച്. മഞ്ജുവാര്യരും സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരനും അടക്കമുള്ള 140 ഓളം പേരാണ് നിലവില്‍ ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവില്‍ കുടുങ്ങി കിടക്കുന്നത്.

ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ഇവിടേക്ക് റോഡ് ഗതാഗതം സാധ്യമല്ലെന്നാണ് വിവരം. കാല്‍നടയായി ഛത്രുവില്‍ നിന്നും യാത്ര ചെയ്തു മാത്രമേ അവിടെ എത്താനാവൂ. സിനിമയുടെ ഷൂട്ടിങ് ഇവിടെ തുടരുന്നതിനിടെ കനത്ത മഴയും പിന്നാലെ ശക്തമായ മഞ്ഞു വീഴ്ചയും ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. വളരെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമമാണ് ഛത്രു. ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ് വര്‍ക്കോ ഇല്ല. വൈകുന്നേരത്തോടെ ഇവരെ ഛത്രുവില്‍ നിന്നും താഴെ ദേശീയപാതയില്‍ എത്തിച്ച്. അവിടെ നിന്നും മണാലിയിലേക്ക് കൊണ്ടുപോകാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഹിമാചല്‍ പ്രദേശ് സർക്കാരുമായി കേന്ദ്രമന്ത്രി വി മുരളീധരനും ദില്ലിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സംഭവം ഗൗരവത്തോടെയാണ് ഹിമാചല്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. സംഘം സുരക്ഷിതരാണെന്നും രണ്ടുദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്പത്ത് അറിയിച്ചു.

Similar News