സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ നിന്നും മുന്‍ പൊളിറ്റ് ബ്യൂറോ അംഗം കൊബാഡ് ഗന്ധിയെ പുറത്താക്കി
വാറങ്കല്‍: സിപിഐ (മാവോയിസ്റ്റ്) മുന്‍ പൊളിറ്റ് ബ്യൂറോ അംഗം കൊബാദ് ഗന്ധിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്. മാര്‍ക്‌സിസത്തിന്റെ തത്വങ്ങള്‍, വര്‍ഗസമരം എന്നിവ ഉപേക്ഷിച്ച് ആത്മീയധാര സ്വീകരിച്ചതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് പാര്‍ട്ടി ദേശീയ വക്താവ് അഭയ് പറഞ്ഞു.
കൊബാഡ് ഗന്ധിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര കമ്മിറ്റി പുറത്താക്കിയതായി നവംബര്‍ 27ലെ പത്രക്കുറിപ്പില്‍ ദേശീയ വക്താവ് അഭയ് അറിയിച്ചു. 2021ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജയില്‍ ഓര്‍മകുറിപ്പുകളാണ് നടപടിയിലേക്ക് നയിച്ചതെന്നും അഭയ് വ്യക്തമാക്കി. മാര്‍ക്‌സിസം ലെനിനിസം മാവോയിസം(എംഎല്‍എം) നിന്നും കോബാഡ് ഗാന്ധി പൂര്‍ണമായി വ്യതിചലിച്ചതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതായും അഭയ് പറഞ്ഞു.