മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും

Update: 2019-10-06 04:16 GMT

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടുമണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. ജില്ലാ കളക്ടര്‍, ഫ്‌ളാറ്റുകള്‍ പൊളിക്കന്‍ ചുമതല ഏല്‍പ്പിച്ച സബ് കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാത്രമല്ല ഫ്‌ളാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം, ഫ്‌ളാറ്റ് പൊളിക്കാന്‍ തിരഞ്ഞെടുക്കേണ്ട കമ്പനി എന്നിവയെക്കുറിച്ചും ചര്‍ച്ച ഉണ്ടാകും. നഗരസഭ അറിയിച്ചത് പ്രകാരം ഫ്‌ളാറ്റിലുള്ള ആളുകളൊക്കെ ഒഴിഞ്ഞുവെന്നാണ് റിപോർട്ട്.ആ സമയത്ത് സമീപ വാസികളെ മാറ്റിപാര്‍പ്പിക്കണമോ വേണ്ടയോ എന്നും കൂടി ഇന്ന് തീരുമാനിക്കും. 


Tags:    

Similar News