വയനാട്ടില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന് നേരേ മുഖംമൂടി സംഘത്തിന്റെ ആക്രമണം

Update: 2022-04-18 18:00 GMT

കല്‍പ്പറ്റ: വയനാട്ടില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ആക്രമിച്ചു. ഞായറാഴ്ച രാത്രി തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കാംപസ് ഫ്രണ്ട് പനമരം ഏരിയക്ക് കീഴില്‍ പൂച്ചംകോട് യൂനിറ്റിലെ മുഹമ്മദ് ഷാമില്‍ എന്ന 14 വയസ് മാത്രം പ്രായമുള്ള പ്രവര്‍ത്തകനെയാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ആക്രമിച്ചത്. മുഹമ്മദ് ഷാമിലിന്റെ വായ പൊത്തിപ്പിടിച്ചശേഷം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാമിലിന്റെ അടിവയറ്റിലും നാഭിക്കും ക്രൂരമായി മര്‍ദ്ദനമേറ്റു.

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനെതിരായ ആക്രമണത്തെക്കുറിച്ച് വയനാട് ജില്ലാ പ്രസിഡന്റ് വി എം സവാദ് വിശദീകരിക്കുന്നു

 കടയുടെ ഷട്ടറിലും തലയിടിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷാമിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാമിലിനെ ആക്രമിച്ച സംഘത്തെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കാംപസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് വി എം സവാദ് കുറ്റപ്പെടുത്തി. സംഭവം നടന്നയുടന്‍ പോലിസിനെ വിവരമറിയിച്ചു. ഇന്നലെ മുതല്‍ ഇന്നലെ മുതല്‍ പ്രദേശത്ത് വലിയ പോലിസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലാണ് പോലിസ് ക്യാംപ് ചെയ്യുന്നത്.

Full View

എന്നാല്‍, ഇതുവരെ പ്രതികളെക്കുറിച്ച് എന്തെങ്കിലും തുമ്പ് കണ്ടെത്താനോ പിടികൂടുകയോ ചെയ്തിട്ടില്ല. പ്രവര്‍ത്തകനെ ആക്രമിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാവണം. കുറ്റിയടിക്കാനും പെറ്റിയടിക്കാനുമാണ് പോലിസിന് ഇപ്പോള്‍ താല്‍പ്പര്യം.

നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ കാംപസ് ഫ്രണ്ട് ബോധപൂര്‍വമായ മൗനം പാലിക്കുകയാണ്. കാംപസ് ഫ്രണ്ടിന്റെ മൗനം പോലിസ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാക്കരുതെന്നും എത്രയും വേഗം പ്രതികളെ പിടികൂടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ സി ഷബീര്‍, ജില്ലാ കമ്മിറ്റി അംഗം റാഷിദ് ഇടവക, പനമരം ഏരിയാ സെക്രട്ടറി മിസ്ഹബ് എന്നിവരും ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

Tags:    

Similar News