മഞ്ചേരി: പ്രവാചക നിന്ദക്കെതിരേ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രവാചക നിന്ദകരായ ആര്‍എസ്എസ്, സംഘപരിവാര്‍ നേതാക്കളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ജുമാമസ്ജിദ് ഖാസി വി പി മുഹമ്മദ് മൗലവി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് കേരള മേധാവി അലിയാര് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സഭാഹാളില്‍ അവസാനിച്ചു. തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തരും പങ്കെടുത്ത പൊതുസമ്മേളനം നടന്നു.