മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മറുപടി ദുര്‍ബലമെന്ന് മാത്യു കുഴല്‍നാടന്‍

Update: 2023-09-11 12:47 GMT

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി അത്യന്തം ദുര്‍ബലമാണെന്നും വിഷയം ഇവിടെ കൊണ്ട് അവസാനിപ്പിക്കില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മറുപടിയല്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു പോവുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോവും. വിഷയത്തില്‍ നിന്ന് ഒളിച്ചോടാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. എക്‌സാലോജിക്ക് കമ്പനി കൈപ്പറ്റിയത് ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും ഇതിനെ മാസപ്പടിയെന്ന് പറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

Tags:    

Similar News