മൗലാന മുഹമ്മദ് വലി റഹ്മാനിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ അനുശോചിച്ചു
കോഴിക്കോട്: അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളിലൊരാളായ അദ്ദേഹം പണ്ഡിതന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. സമൂഹത്തെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു വലി റഹ്മാനി.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അഭ്യുദയകാംക്ഷിയായിരുന്ന മൗലാന, സംഘടനയ്‌ക്കെതിരായ അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി. പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന ഭീകര നിയമങ്ങള്‍ക്കെതിരെ സംസാരിച്ച അദ്ദേഹം നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ട വ്യക്തിയാണ്. യുഎപിഎക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ഈ ഭീകരനിയമത്തിനെതിരേ രാജ്യവ്യാപക പ്രചാരണത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
അദ്ദേഹത്തിന്റെ അഭാവം മുസ്‌ലിം സമൂഹത്തിനും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമായിരിക്കും. മൗലാനയുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സ്വീകരിച്ച്, സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്നും ഒ എം എ സലാം അനുശോചന പ്രസ്താവനയില്‍ പ്രാര്‍ഥിച്ചു.
Maulana Mohammad Wali Rahmani's death: Popular Front Chairman condoled