അപകടകരമായ അളവില്‍ സില്‍വറിന്റെ അംശം; മക്ഡവല്‍സ് കുടിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളാ വഴി പുറത്തുവിട്ടു.

Update: 2019-08-02 18:01 GMT

തിരുവനന്തപുരം: അപകടകരമായ അളവില്‍ കൂടുതല്‍ സില്‍വറിന്റെ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് മക്‌ഡൊവല്‍സ് കുപ്പിവെളളം നിരോധിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളാ വഴി പുറത്തുവിട്ടു.

അനുവദിച്ചതിലും കൂടുതല്‍ സില്‍വറിന്റെ സാന്നിദ്ധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (S-ta-te L-i-c-en-c-e No: 11315008000653) ഉല്‍പാദിപ്പിക്കുന്ന Mc Dowell's No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്.

കുപ്പിവെള്ളം സൂക്ഷിക്കാനോ വില്‍പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉല്‍പാദരോട് വിപണിയിലുള്ള മുഴുവന്‍ കുപ്പിവെള്ളവും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നാണ് കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതെന്നും അശാസ്ത്രീയമായ രീതിയിലാണ് വില്‍പ്പനയ്ക്കായി കുപ്പിവെള്ളം എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണമേന്മയില്ലാത്ത കുപ്പിവെളളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ചെടുക്കാനും വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News