സമഗ്രമായ ന്യൂനപക്ഷ ക്ഷേമ വികസന നയത്തിന് ബില്ലവതരിപ്പിക്കണം: മെക്ക
ക്ഷേമപദ്ധതികളും വിഹിതവും ജനസംഖ്യാനുപാതികമായി നിശ്ചയിച്ച് സര്‍ക്കാരിന്റെ സമഗ്രമായ നിയമനിര്‍മാണം അനിവാര്യമാണ്. ജൂലൈ 22 മുതല്‍ ചേരുന്ന നിയമസഭാ സമ്മേളന കാലയളവില്‍ വിഷയത്തില്‍ കുറ്റമറ്റതും സമഗ്രവുമായ നിയമ നിര്‍മാണത്തിന് ബില്ലവതരിപ്പിച്ച് പാസാക്കണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി വ്യക്തമാക്കി.
കൊച്ചി: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ 2021 മെയ് 28 ലെ വിധി സംസ്ഥാനത്തു വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതകള്‍ക്ക് ബാധകമാക്കാതെ സ്‌കോളര്‍ഷിപ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അംഗീകരിക്കാനാവില്ലന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി.
ക്ഷേമപദ്ധതികളും വിഹിതവും ജനസംഖ്യാനുപാതികമായി നിശ്ചയിച്ച് സര്‍ക്കാരിന്റെ സമഗ്രമായ നിയമനിര്‍മാണം അനിവാര്യമാണ്. ജൂലൈ 22 മുതല്‍ ചേരുന്ന നിയമസഭാ സമ്മേളന കാലയളവില്‍ വിഷയത്തില്‍ കുറ്റമറ്റതും സമഗ്രവുമായ നിയമ നിര്‍മാണത്തിന് ബില്ലവതരിപ്പിച്ച് പാസാക്കണം.പിന്നോക്ക വിഭാഗങ്ങളുടേയും ന്യൂനപക്ഷ ദുര്‍ബ്ബല വിഭാഗങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് ജനസംഖ്യാനുപാതികമായി ബജറ്റ് വിഹിതം ഉറപ്പുവരുത്തണമെന്നത്. എന്നാല്‍ കോടതി വിധിയെ സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാത്രം വിലയിരുത്തിയ സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്.
ശാശ്വത പരിഹാരത്തിനു പകരം നിരന്തര വിവേചനം മാത്രം വിധിക്കപ്പെട്ടവരായി മുസ്‌ലിംകളെ പിന്നാക്കം തള്ളാനുള്ള നടപടിയാണിത്. ഇക്കൊല്ലത്തെ സ്‌കോളര്‍ഷിപ്പിനുള്ള തുകയോട് 6.2 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചതു തന്നെ ഓരോ വര്‍ഷവും ഇത് പ്രശ്‌നവത്കരിക്കുമെന്നുറപ്പാണ്. ഇത് താല്കാലികമായ തൊലിപ്പുറത്തെ ചികില്‍സ മാത്രമാണെന്നും. ശാശ്വത പരിഹാരമാവില്ലന്നും എന്‍ കെ അലി ചൂണ്ടിക്കാട്ടി.
മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് സമുന്നതിയില്‍ നീക്കി വെച്ച വിഹിതം കൂടി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതമായി വകയിരുത്തണം. സമഗ്രവും ശാശ്വതവുമായ പരിഹാരത്തിനായി ജൂലൈ 22 മുതല്‍ ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സമഗ്രവും കുറ്റമറ്റതുമായ നിയമ നിര്‍മാണത്തിനായി ബില്ലവതരിപ്പിക്കണമെന്നും എന്‍ കെ. അലി ആവശ്യപ്പെട്ടു.