മെക്ക: പ്രഫ.ഡോ. പി നസീര്‍ പ്രസിഡന്റ്, എന്‍ കെ അലി ജനറല്‍ സെക്രട്ടറി

Update: 2024-10-15 10:49 GMT

കൊച്ചി: മെക്കയുടെ 35ാം സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രഫ. ഡോ. പി നസീര്‍-പ്രസിഡന്റ്, എന്‍ കെ അലി-ജനറല്‍ സെക്രട്ടറി, സി ബി കുഞ്ഞുമുഹമ്മദ്-ട്രഷറര്‍, എം എ ലത്തീഫ്-വര്‍ക്കിങ് പ്രസിഡന്റ്, എന്‍ സി ഫാറൂഖ് എഞ്ചിനിയര്‍-സീനിയര്‍ വൈസ് പ്രസിഡന്റ്, ടി എസ് അസീസ്-ഓര്‍ഗനൈസിങ് സെക്രട്ടറി, എം അഖ്‌നിസ്-ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി.

എ എസ് എ റസാഖ്, കെ എം അബ്ദുല്‍ കരീം(എറണാകുളം) എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന (കൊല്ലം) എഞ്ചിനീയര്‍ ഗഫൂര്‍ ടി മുഹമ്മദ് (തൃശൂര്‍) കെ സ്രാജ് കുട്ടി, വി പി അബ്ദുല്‍ അസീസ് (മലപ്പുറം) ടി ഷാജി മോന്‍ (ആലപ്പുഴ) കെ എം ജാഫര്‍ (കോട്ടയം) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

എം എ ഖാന്‍ (തിരുവനന്തപുരം) വി കെ അലി (ഇടുക്കി) ജുനൈദ് ഖാന്‍, കടയ്ക്കല്‍ ജുനൈദ് (കൊല്ലം) എം എ ദില്‍ഷാദ് (തൃശൂര്‍) കെ എ അബ്ദുറബ്ബ് (പാലക്കാട്) പി അബ്ദുല്‍ സലാം, യു എ ജലീല്‍ (മലപ്പുറം) ഡോ. ഉബൈദ് (കോഴിക്കോട്) ഡോ. വി നൗഷാദ് (വയനാട്)കെ സി നിസാര്‍ അഹമ്മദ് (കാസര്‍ഗോഡ്)

മെക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈനോറിട്ടി സ്റ്റഡീസ്(മിംസ്) കോഓര്‍ഡിനേറ്റര്‍മാരായി പ്രഫ. എ എം റഷീദ്, വി എസ് മുഹമ്മദ് ഇബ്രാഹിം, പി അബൂബക്കര്‍ കടലുണ്ടി, ഡോ. പി വി മുഹമ്മദ് കുട്ടി എന്നിവരെയും മഹല്ല് എംപവര്‍മെന്റ് ആന്‍ഡ് എഡ്യൂക്കേഷണല്‍ മിഷന്‍ (മീം) കോഓര്‍ഡിനേറ്റര്‍മാരായി കാരാളിക്കോണം ജനൈദ്, തേവലക്കര നാസിറുദ്ദീന്‍, അബ്ദുല്‍ റഹിമാന്‍ വട്ടത്തില്‍, അബ്ദുല്‍ ഖഹാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.അഡ്വ. എന്‍ എ മന്‍സൂര്‍, കെ എ ബഷീര്‍ എന്നിവരെ ഓഡിറ്റര്‍മാരായും തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി എന്‍ കെ അലി അറിയിച്ചു.

Tags:    

Similar News