തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും പിതാവിനെയും കിണറ്റില്‍വീണു മരിച്ച നിലയില്‍ കണ്ടെത്തി. ജോജോസ്(19), പിതാവ് ജോസ് റപ്പായി(56) എന്നിവരാണു മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നുവെന്നാണ് നിഗമനം. വൈകീട്ട് 6.15 ഓടെ ഇരുവരും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.