എംഇഎസ്: സസ്‌പെന്‍ഷന്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ-ഡോ. എന്‍ എം മുജീബ് റഹ്മാന്‍
തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിയായ തന്നെയും, തന്റെ സഹപ്രവര്‍ത്തകനും എംഇഎസ് മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റും, എംഇഎസിന്റെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി അംഗവുമായ എന്‍ അബ്ദുള്‍ ജബ്ബാറിനെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും യാതൊരു അന്വേഷണങ്ങളുമില്ലാതെ അഴിമതിയാരോപിതനായ പ്രസിഡന്റ് സസ്‌പെന്ഡ് ചെയ്യുകയായിരുന്നുവെന്നും ഡോ. എന്‍ എം മുജീബ് റഹ്മാന്‍ ആരോപിച്
കോഴിക്കോട്: കോടികളുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത എംഇഎസ് നേതാക്കള്‍ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട എംഇഎസിന്റെ തന്നേയും സഹപ്രവര്‍ത്തകരേയും പ്രാഥമിക അംഗത്വത്തില്‍ നിന്നും യാതൊരു അന്വേഷണങ്ങളുമില്ലാതെ സസ്‌പെന്റ് ചെയ്ത നടപടി ഏകാധിപത്യ പ്രവണതയാണെന്ന് സംസ്ഥാന സെക്രട്ടറി ഡോ. എന്‍ എം മുജീബ് റഹ്മാന്‍.
3.80 കോടി രൂപയുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലിസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി പ്രഫ .പി ഒ ജെ ലബ്ബ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിയായ തന്നെയും, തന്റെ സഹപ്രവര്‍ത്തകനും എംഇഎസ് മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റും, എംഇഎസിന്റെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി അംഗവുമായ എന്‍ അബ്ദുള്‍ ജബ്ബാറിനെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും യാതൊരു അന്വേഷണങ്ങളുമില്ലാതെ അഴിമതിയാരോപിതനായ പ്രസിഡന്റ് സസ്‌പെന്ഡ് ചെയ്യുകയായിരുന്നുവെന്നും ഡോ. എന്‍ എം മുജീബ് റഹ്മാന്‍ ആരോപിച്ചു.
എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി ഒരു വിശദികരണം പോലും തേടാതെയുള്ള നടപടി തികഞ്ഞ ഏകാധിപത്യമാണ്. പ്രസിഡന്റിനെതിരെ വ്യപകമായി ഉയര്‍ന്നു വരുന്ന എല്ലാ എതിര്‍ ശബ്ദങ്ങളെയും സമര്‍ത്ഥമായി നിശബ്ദമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് തങ്ങള്‍ക്കെതിരെയുള്ള അന്യയമായ നടപടികളെന്നും ഡോ. എന്‍ എം മുജീബ് റഹ്മാന്‍ ആരോപിച്ചു.
സംസ്ഥാനത്തുടനീളം സംഘടനയില്‍ ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെ തങ്ങള്‍ക്കെതിരെയുള്ള ഈ വാളോങ്ങലിലൂടെ ഒതുക്കി തീര്‍ക്കാമെന്നത് വ്യാമോഹമാണെന്നും ഡോ. എന്‍ എം മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.