ആലപ്പുഴ: നവകേരള സദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.