'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ വര്‍ഗീയ പോസ്റ്റുമായി യുപി ഉപമുഖ്യമന്ത്രി
ലഖ്‌നോ: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രസംഗം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സമാന പരാമര്‍ശങ്ങളുമായി രംഗത്ത്. '20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ് എന്നായിരുന്നു യുപി ഉപമുഖ്യമമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യയുടെ പോസ്റ്റ്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് തനി വര്‍ഗീയ പോസ്റ്റ് പുറത്തുവിട്ടത്. രാജ്യത്തെ ഹിന്ദു-മുസ്‌ലിം ജനസംഖ്യയെ സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റ്.