മോദി വാരണാസിയില്‍ തന്നെ; ആദ്യപട്ടികയില്‍ അദ്വാനിയില്ല
അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് സൂചന
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ തന്നെ ജനവിധി തേടും. കഴിഞ്ഞ തവണ വാരണാസിക്കു പുറമെ മോദി മല്‍സരിച്ച ഗാന്ധി നഗറില്‍ ഇത്തവണ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ മല്‍സരിക്കും. എല്‍ കെ അദ്വാനി മല്‍സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്നാണ് ഇക്കുറി അമിത് ഷാ ജനവിധി തേടുന്നത്. അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് സൂചന. കേരളം ഉള്‍പ്പെടെ 182 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജനറല്‍ വി കെ സിങും മഥുരയില്‍ ഹേമമാലിനിയും ഉന്നാവോയില്‍ സാക്ഷി മഹാരാജും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നോവിലും മുതിര്‍ന്ന നേതാക്കളായ നിതിന്‍ ഗഡ്കരി നാഗ്പൂരിലും സദാനന്ദഗൗഡ ബെംഗളുരു നോര്‍ത്തിലും മല്‍സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരടങ്ങിയ സമിതിയാണ് സ്ഥാനാര്‍ഥികള്‍ക്ക് അന്തിമാനുമതി നല്‍കിയത്.
* മോദി-വാരാണസി
* അമിത് ഷാ-ഗാന്ധിനഗര്‍
* രാജ്‌നാഥ് സിങ്_ ലക്‌നോ
* സ്മൃതി ഇറാനി-അമേത്തി
* ബദായൂം-സംഘ്മിത്ര മൗര്യ
* ബറേലി- സന്തോഷ് കുമാര്‍ ഗാങ്‌വാര്‍
* ഉന്നാവോ-സാക്ഷി മഹാരാജ്
* ലക്‌നോ-രാജ്‌നാഥ് സിങ്
* അമേത്തി-സ്മൃതി ഇറാനി
* മുംബൈ സെന്‍ട്രല്‍ നോര്‍ത്ത്-പൂനം മഹാജന്‍
* അരുണാചല്‍ ഈസ്റ്റ്-കിരണ്‍ റിജിജു
* ബെല്ലാരി-ദേവേന്ദ്രപ്പ
* ഉത്തര കന്നഡ-അനന്ത്കുമാര്‍ ഹെഗ്‌ഡെ
* ദക്ഷിണ കന്നഡ-നളീന്‍ കുമാര്‍ കട്ടീല്‍
* ഉഡുപ്പി-ശോഭാ കരന്തലജെ
* തുംകൂര്‍-ജി എസ് ബസവരാജു
* ബെംഗളുരു നോര്‍ത്ത്-സദാനന്ദഗൗഡ
* മുസഫര്‍നഗര്‍-സഞ്ജീവ് കുമാര്‍ ബല്യാന്‍
* ഗൗതംബുദ്ധ് നഗര്‍-ഡോ. മഹേഷ് കുമാര്‍
* മഥുര-ഹേമ മാലിനി