ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍; തകര്‍ത്തെറിഞ്ഞതില്‍ മസ്ജിദിന്റെ കവാടവും
അനധികൃത നിര്‍മാണം ആരോപിച്ചുള്ള അധികൃതരുടെ ഇടിച്ചുനിരത്തല്‍ സ്റ്റേ ചെയ്ത് സുപ്രിംകോടതി ഉത്തരവ് വന്നതിനു ശേഷമാണ് മേഖലയിലെ പ്രശസ്തമായ പള്ളിയുടെ കവാടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയിലെ കൈയേറ്റമൊഴിപ്പിക്കലിലും മതവിവേചനം കാട്ടി അധികൃതര്‍. അനധികൃത നിര്‍മാണം ആരോപിച്ചുള്ള അധികൃതരുടെ ഇടിച്ചുനിരത്തല്‍ സ്റ്റേ ചെയ്ത് സുപ്രിംകോടതി ഉത്തരവ് വന്നതിനു ശേഷമാണ് മേഖലയിലെ പ്രശസ്തമായ പള്ളിയുടെ കവാടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഹനുമാന്‍ ജയന്തിക്കിടെ ഹിന്ദുത്വര്‍ അതിക്രമം കാട്ടിയ മസ്ജിദിന്റെ കവാടമാണ് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ഡിഎംസി) തകര്‍ത്തത്. അതേസമയം, മീറ്ററുകള്‍ മാത്രം അകലെയുള്ള ക്ഷേത്രത്തിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒരേ രീതിയിലാണ് രണ്ടു കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാണെങ്കിലും അതില്‍ തൊടാന്‍ അധികൃതര്‍ തയ്യാറായില്ല.
പള്ളിയോടനുബന്ധിച്ചുള്ള ഷോപ്പുകള്‍ക്ക് പുറത്തുള്ള മേല്‍ക്കൂരകളും പൊളിച്ചുമാറ്റി.
കൈയേറ്റം ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്ത് സുപ്രിംകോടതി ഉത്തരവിട്ടതിനു ശേഷവും ഒരു മണിക്കൂറോളം ഒഴിപ്പിക്കല്‍ യജ്ഞം തുടര്‍ന്നു.
Gate of a mosque in Delhi's #Jahangirpuri demolished by MCD in crackdown against alleged illegal structures. SC ordered MCD to maintain status quo around 11 am, but the drive continued till around 12.15 pm. Action days after communal clashes on 16 April. @TheQuint @QuintHindi pic.twitter.com/4SBVb5Jwo0
— Eshwar (@hey_eshwar) April 20, 2022
രാവിലെ വന്‍ സന്നാഹങ്ങളുമായെത്തിയാണ് മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയത്. ഇതിനു പിന്നാലെയാണ് പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉത്തരവിട്ടത്.
രാവിലെ കോടതി ചേര്‍ന്നയുടന്‍ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും ദവെ അറിയിച്ചു. അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തല്‍. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാന്‍ നിശ്ചയിച്ച പൊളിക്കല്‍ രാവിലെ ഒന്‍പതിനു തന്നെ തുടങ്ങി. കോടതി ഇടപെടല്‍ ഉണ്ടാവുമെന്ന സംശയത്തിലാണ് ഇതെന്ന് ദവെ പറഞ്ഞു.
കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു.
Update at 11.36 am: Almost half an hour since Supreme Court asked the MCD to maintain status quo, demolition of 'illegal structures' (as claimed by #MCD ) continues in Delhi's #Jahangirpuri. Communal clashes had erupted here between two groups on 16 April. @TheQuint @QuintHindi pic.twitter.com/NFcp4hSymL
— Eshwar (@hey_eshwar) April 20, 2022