മൃതശരീരം തിരിച്ചറിയാൻ അനുവദിക്കണമെന്ന് 'കൊല്ലപ്പെട്ട' മാവോവാദി നേതാവ് കാർത്തികിൻറെ അമ്മ

മാധ്യമ വാർത്തകളിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് കൊല്ലപ്പെട്ട കാർത്തിക് എൻറെ മകനാകാൻ സാധ്യതയുണ്ടെന്ന് അമ്മയുടെ അപേക്ഷയിൽ പറയുന്നു

Update: 2019-10-29 06:37 GMT

പാലക്കാട്: തണ്ടർബോൾട്ട് വെടിവയ്പ്പിൽ 'കൊല്ലപ്പെട്ട' മാവോവാദി നേതാവ് കാർത്തികിൻറെ അമ്മ. പാലക്കാട് ജില്ലാ പോലിസ് മേധാവിക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. മാവോവാദികളെന്ന് ആരോപിച്ച് ഇന്നലെയാണ് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം മൂന്നുപേരെ വെടിവച്ചുകൊന്നത്. അട്ടപ്പാടി മേലെ മഞ്ചികണ്ടി വനത്തിലുണ്ടായ വെടിവയ്പ്പില്‍ ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.


തമിഴ്നാട് പുതുക്കോട്ടയിലെ കല്ലൂരിൽ താമസിക്കുന്ന മീനായാണ് അപേക്ഷ നൽകിയിരിക്കുന്നത്. മാധ്യമ വാർത്തകളിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് കൊല്ലപ്പെട്ട കാർത്തിക് എൻറെ മകനാകാൻ സാധ്യതയുണ്ടെന്ന് അമ്മയുടെ അപേക്ഷയിൽ പറയുന്നു. മൃതശരീരം കണ്ട് ഉറപ്പുവരുത്താൻ അനുവദിക്കണമെന്നാണ് മീനയുടെ ആവശ്യം. തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മൂന്നു പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നു രാവിലെ ഒന്‍പത് മണിയോടെ നടക്കുമെന്നാണ് പോലിസ് അറിയിച്ചത്.

എന്നാൽ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കാൻ രണ്ടു മണി കഴിയുമെന്നാണ് പോലിസ് ഇപ്പോൾ പറയുന്നത്. സംഭവം നടന്ന പ്രദേശത്തേക്ക് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. കര്‍ണാകട സ്വദേശി സുരേഷ്, ശ്രീമതി. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്. പട്രോളിങിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നും തിരിച്ചടിയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നുമാണ് ഔദ്യോഗിക ഭാഷ്യം. 

Tags:    

Similar News