നിരവധി കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയുമായ മകനെ പോലിസിന് പിടിച്ചുകൊടുത്ത് അമ്മ

Update: 2025-03-21 13:02 GMT
നിരവധി കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയുമായ മകനെ പോലിസിന് പിടിച്ചുകൊടുത്ത് അമ്മ

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയുമായ മകനെ പോലിസിന് പിടിച്ചുകൊടുത്ത് അമ്മ. എലത്തൂര്‍ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പോലിസിന് കൈമാറിയത്. പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ ഒമ്പതു മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഇന്നു രാവിലെ മിനി പോലിസിനെ വിളിക്കുകയായിരുന്നു. പോലിസ് എത്തിയതോടെ രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് പോലിസ് തന്ത്രപൂര്‍വ്വം അനുനയിപ്പിച്ച് കസ്റ്റഡിയില്‍ എടുത്തു.

രാഹുലിനെതിരെ നേരത്തെയും വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ ഭാര്യയും ബന്ധം വേര്‍പ്പെടുത്താന്‍ നില്‍ക്കുകയാണ്. ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

Similar News