മുഗള്‍, ബ്രിട്ടീഷ് ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കരുത്; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

Update: 2019-11-01 06:53 GMT

ലഖ്‌നോ: മുഗള്‍, ബ്രിട്ടീഷ് ചരിത്രം ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ തലങ്ങളില്‍ പഠിപ്പിക്കരുതെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്്. ചരിത്രം പഠിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ അടിമത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ ഉണ്ടാവും. ഇതിനുപകരം ശിവജിയുടെയോ റാണാ പ്രതാപിന്റെയോ രാമന്റെയോ ആര്‍എസ്എസ് സ്ഥാപകരിലൊരാളായ കെ ബി ഹെഡ്‌ഗെവാറിന്റെയോ ചരിത്രം പഠിപ്പിക്കണം. ഇത്തരത്തിലുള്ള പഠനങ്ങള്‍ കുട്ടികള്‍ക്ക് പ്രചോദനമാവുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. നേരത്തേ തന്നെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജയുടെ ഭരണകാലത്തും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മുമ്പ് ഡോക്ടര്‍മാരെ പിശാചുക്കളെന്നും മാധ്യമപ്രവര്‍ത്തകരെ ബ്രോക്കര്‍മാരെന്നും സുരേന്ദ്ര സിങ് വിളിച്ചത് വലിയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ രോഹാനിയ നിയോജകമണ്ഡലം എംഎല്‍എയാണ് സുരേന്ദ്ര സിങ്.






Tags:    

Similar News