മുഹമ്മദ് അഖ്‌ലാഖ് വധം: നിരോധനാജ്ഞ ലംഘിച്ച സംഗീത് സോമിന് പിഴയായി ചുമത്തിയത് 800 രൂപ
ഉത്തര്‍പ്രദേശിലെ കോടതിയാണ് ശിക്ഷയായി 800 രൂപ പിഴ ചുമത്തിയത്. 2015ല്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വര്‍ മര്‍ദിച്ചുകൊലപ്പെടുത്തിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയാണ് സോം ലംഘിച്ചത്.
ലഖ്‌നൗ: മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഉത്തരവ് ലംഘിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബിജെപി നേതാവ് സംഗീത് സോമിന് കോടതി ചുമത്തിയ പിഴ 800 രൂപ. ഉത്തര്‍പ്രദേശിലെ കോടതിയാണ് ശിക്ഷയായി 800 രൂപ പിഴ ചുമത്തിയത്. 2015ല്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വര്‍ മര്‍ദിച്ചുകൊലപ്പെടുത്തിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയാണ് സോം ലംഘിച്ചത്.
2015 ഒക്ടോബര്‍ 4 ന് ജാര്‍ച്ച പോലീസ് സ്‌റ്റേഷനില്‍ സോമിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷയെന്ന് സീനിയര്‍ പ്രോസിക്യൂട്ടിംഗ് ഓഫീസര്‍ ഛവി രഞ്ജന്‍ ദ്വിവേദി പറഞ്ഞു. 2015 സെപ്തംബര്‍ 28ന് ഗൗതം ബുദ്ധ് നഗറിലെ ബിസാദ ഗ്രാമത്തില്‍ വെച്ച് പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. പ്രാദേശിക ക്ഷേത്രത്തിന്റെ പൊതു സംവിധാനം വഴി ആളുകളോട് ഒത്തുകൂടാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ആള്‍ക്കൂട്ടം അഖ്‌ലാക്കിന്റെ വീട്ടിലേക്ക് പോയി അദ്ദേഹത്തെ തല്ലിക്കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം തടയുന്നതിനായി പ്രാദേശിക ഭരണകൂടം ക്രിമിനല്‍ നടപടി ചട്ടത്തിലെ 144ാം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. സോം അത് ലംഘിക്കുകയായിരുന്നു.
നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് (ഉത്തരവ് അനുസരിക്കാത്തത്) പ്രകാരം സോം കുറ്റക്കാരനാണെന്ന് സൂരജ്പൂര്‍ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രദീപ് കുമാര്‍ കുശ്വാഹ കണ്ടെത്തുകയായിരുന്നു.2015 ഡിസംബറില്‍ സര്‍ധാനയിലെ മുന്‍ എംഎല്‍എ സോമിനെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.മുഹമ്മദ് അഖ്‌ലാഖ് വധം:
നിരോധനാജ്ഞ ലംഘിച്ച സംഗീത് സോമിന്
പിഴയായി ചുമത്തിയത് 800 രൂപ