കോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ജൂലൈ 31ന് ഞായറാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അറിയിച്ചു. അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹര്‍റം 9, 10) ആഗസ്ത് 8, 9 തിയ്യതികളിലായിരിക്കും.
മുഹര്‍റം ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരും അറിയിച്ചു.