ഒമാനില്‍ ഇന്ന് മുഹറം ഒന്ന്; ഞായറാഴ്ച പൊതു അവധി

മുഹറം പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിലെ പൊതുസ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2022-07-29 19:42 GMT
ഒമാനില്‍ ഇന്ന് മുഹറം ഒന്ന്; ഞായറാഴ്ച പൊതു അവധി

മസ്‌കറ്റ്: ഒമാനില്‍ മുഹറത്തിന്റെ ആദ്യ ദിനം ഇന്ന്. ഹിജ്‌റ 1444 മുഹറത്തിന്റെ ആദ്യ ദിനം 2022 ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് എന്‍ഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഹിജ്‌റ 1443 ദുല്‍ ഹിജ്ജയുടെ അവസാന ദിവസമായിരിക്കുമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുഹറം പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിലെ പൊതുസ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News