സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന് കൊവിഡ്

Update: 2020-10-15 00:48 GMT
സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന് കൊവിഡ്

ലക്‌നോ: സമാജ് വാദി സ്ഥാപകന്‍ മുലായം സിങ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. സമാജ് വാദി പാര്‍ട്ടി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി. നേതാജി(മുലായം സിങ് യാദവ്)യുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നു മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അറിയിച്ചു. മുലായത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Mulayam Singh Yadav Tests COVID-19 Positive




Tags:    

Similar News