മുല്ലപ്പെരിയാര്‍ മരം മുറി: സസ്‌പെന്‍ഷന്‍ കേന്ദ്ര ഫോറസ്റ്റ് ഐജിയെ അറിയിക്കാത്തത് ചട്ട വിരുദ്ധമെന്ന്‌ വിലയിരുത്തല്‍

സസ്‌പെന്റ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്

Update: 2021-11-27 03:19 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ ഉത്തരവു നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്ത വിവരം കേന്ദ്ര ഫോറസ്റ്റ് ഐജിയെ സര്‍ക്കാര്‍ കൃത്യമായി അറിയിക്കാത്തത് ചട്ട വിരുദ്ധമെന്ന്‌ വിലയിരുത്തല്‍. മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഈ മാസം 24ന് കേന്ദ്രം ചീഫ് സെക്രട്ടറി വിപി ജോയിക്ക് കത്തയച്ചു. സസ്‌പെന്റ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡര്‍ കണ്‍ട്രോളിങ് അതോറിറ്റി കേന്ദ്ര ഫോറസ്റ്റ് ഐജിയാണ്. അതിനാല്‍ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് ഐജിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിലധികം സസ്‌പെന്‍ഷന്‍ നീളുകയാണെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അതിലേറെ നീളുകയാണെങ്കില്‍ വേറെയും അനുമതി വാങ്ങണമെന്നിരിക്കെ പ്രാഥമിക നടപടി പോലും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. മരംമുറി വിവാദത്തില്‍ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് ബെന്നിച്ചനെ സസ്‌പെന്റ് ചെയ്തത്.

Tags:    

Similar News