കോഴിക്കോട്: രാഹുല്‍ കേരളത്തില്‍ വരാതിരിക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ചകളുണ്ടായെന്നും അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വേദനിക്കുംമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നതില്‍ കോടിയേരിക്കും അമിത്ഷാക്കും ഒരേ സ്വരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്നുറപ്പായതോടെ ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസിനു മൃദുഹിന്ദുത്വ സമീപനമാണുള്ളതെന്നു പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പി പ്രതികരിച്ചു. ബിജെപിയുടെ ഭൂരിപക്ഷ വര്‍ഗീയ നിലപാടുകള്‍ കോണ്‍ഗ്രസും പിന്തുടരുന്നു. ബിജെപിക്കെതിരായ മതനിരപേക്ഷ സഖ്യത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു. അതേസമയം വയനാട് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്ന രാഹുല്‍ ബുധനാഴ്ച കോഴിക്കോടെത്തും. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.