മുംബൈയില്‍ കനത്ത മഴ; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു

കാലവര്‍ഷത്തിന്റെ വരവ് അറിയിച്ച് ചൊവ്വാഴ്ച മുംബൈയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ 60 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Update: 2021-06-09 07:03 GMT

മുംബൈ: മഹാരാഷ്ട്രയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് തുടക്കം. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

മുംബൈയില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം മുന്‍പ് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷത്തിന്റെ വരവ് അറിയിച്ച് ചൊവ്വാഴ്ച മുംബൈയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ 60 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതോടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കോള്‍ബ, മഹാലക്ഷ്മി, ദാദര്‍, വടക്കന്‍ മുംബൈ, ബോറിവാലി തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. അടുത്ത രണ്ടുദിവസത്തിനകം തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.





Tags:    

Similar News