ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനു ജാതി വിരുദ്ധ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Update: 2021-01-12 09:50 GMT
മുംബൈ: ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത് സമുദായങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് ജാതി വിരുദ്ധ പ്രവര്‍ത്തക ഹര്‍ഷാലി പോട്ട്ദാറിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി മുംബൈ സെഷന്‍സ് കോടതി തള്ളി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പോലിസ് ജനുവരി 11 തിങ്കളാഴ്ച സൗത്ത് മുംബൈയിലെ ഒരു കഫേയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അഞ്ച് മണിക്കൂറിനുശേഷം ഹര്‍ഷാലി പോട്ട്ദാറിനെ വിട്ടയക്കുകയും ചെയ്തു. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനായി കുടുംബത്തോടും അഭിഭാഷകരോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എന്നെ ചോദ്യം ചെയ്യലിനായി മാത്രമേ വിളിച്ചിട്ടുള്ളൂവെന്ന് പറഞ്ഞ് വിട്ടയച്ചതായി പോട്ടാര്‍ ദി വയറിനോട് പറഞ്ഞു. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഹര്‍ഷാലി പോട്ട്ദാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. കൊറോണ വൈറസ് മഹാമാരിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രവര്‍ത്തകനായ മുഹ്‌സിന്‍ ഷെയ്ഖ് എഴുതിയ കുറിപ്പാണ് ഷെയര്‍ ചെയ്തിരുന്നത്. 'കൊറോണ... മീഡിയ... മുസ് ലിം... ബ്രാഹ്മണന്‍...' എന്ന കുറിപ്പാണ് ഷെയര്‍ ചെയ്തതെന്നും ഇതി ഏതാണ് സാമുദായിക വിദ്വേഷത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.

    പോട്ട്ദാറിനെതിരേ 2017 ഡിസംബര്‍ 31 ന് പൂനെയില്‍ എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് പരിപാടിയുടെ പേരിലും കേസെടുത്തിരുന്നു. 2018 ജനുവരി ഒന്നിന് നടന്ന അക്രമത്തിന്റെ പേരില്‍ പൂനെ ലോക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ പ്രധാന പ്രതിയാണിവര്‍. കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തെങ്കിലും പോട്ട്ദാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Mumbai Police 'Arrests' Activist for Sharing a Facebook Post, Releases Her in Few Hours


Tags:    

Similar News