മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; ചാനല്‍ നീക്കം ചെയ്യാന്‍ യുട്യൂബിനോട് ആവശ്യപ്പെട്ട് മുംബൈ പോലിസ്

അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സെയ്ഫ് ആലം ഇന്ത്യന്‍ പീനല്‍ കോഡിലെ 153 (എ), 153 (ബി), 504, 505 (1), 505 (2), 295 (എ), ഐടി നിയമത്തിലെ 67 വകുപ്പുകള്‍ പ്രകാരം ഓണ്‍ലൈന്‍ പരാതി നല്‍കിയിരുന്നു.

Update: 2021-04-20 06:35 GMT

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും വിദ്വേഷകരമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ 'ഇഫ് വേഴ്‌സസ് ബട്ട്' ചാനലിനെതിരേ നടപടി സ്വീകരിക്കാന്‍ യുട്യൂബ് ഇന്ത്യയോട് ആവശ്യപ്പെട്ട് മുംബൈ പോലിസ്. അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സെയ്ഫ് ആലം ഇന്ത്യന്‍ പീനല്‍ കോഡിലെ 153 (എ), 153 (ബി), 504, 505 (1), 505 (2), 295 (എ), ഐടി നിയമത്തിലെ 67 വകുപ്പുകള്‍ പ്രകാരം ഓണ്‍ലൈന്‍ പരാതി നല്‍കിയിരുന്നു.

പിന്നില്‍ ആരെന്ന് വെളിപ്പെടുത്താത്ത ചാനല്‍, ഇസ്‌ലാമിനെക്കുറിച്ച് അവഹേളനപരവും വിഷമയവുമായ പരാമര്‍ശങ്ങള്‍ നടത്തി മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം വളര്‍ത്തുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ചാനലിലെ ഉള്ളടക്കം സമൂഹത്തില്‍ ചിദ്രത വളര്‍ത്തി സമാധാനം തകര്‍ക്കുക എന്നതാണെന്നും പരാതിയില്‍ പറയുന്നു. ചാനല്‍ വീഡിയോ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കംചെയ്യാന്‍ ഗൂഗഌനോട് ആവശ്യപ്പെട്ടതായി മുംബൈ സൈബര്‍ പോലിസ് അറിയിച്ചതായി ആലം പറഞ്ഞു. ചാനല്‍ നീക്കം ചെയ്യാനുള്ള പോലിസ് അഭ്യര്‍ത്ഥന യൂട്യൂബ് അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സെയ്ഫ് പറഞ്ഞു.

Tags:    

Similar News