മുസ്‌ലിം പണ്ഡിതന്‍മാര്‍ 'ഗോഡി' മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
മൗലാനമാരും ഉല്‍സാഹികളായ സാധാരണക്കാരും അവരെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കാന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: മുസ്‌ലിം പണ്ഡിതന്‍മാര്‍ 'ഗോഡി' (ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഹിന്ദുത്വ ദേശീയതയെ പിന്തുണക്കുന്ന) മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കണമെന്നും അവരുടെ ഷോകളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിളികള്‍ തിരസ്‌ക്കരിക്കണമെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍.
ക്ഷണംസ്വീകരിച്ച് വരുന്ന അതിഥികളെ അപമാനിക്കുന്നതിലും അവര്‍ക്കെതിരേ കള്ളം കെട്ടിച്ചമക്കുന്നതിലും റിപ്പബ്ലിക്, ടൈംസ് നൗ, ആജ് തക് പോലുള്ള 'ഗോഡി' ചാനലുകള്‍ എല്ലാ പരിധികളെയും മറികടന്നതായി അദ്ദേഹം ട്വീറ്റ ചെയ്തു. നിഷ്‌ക്കളങ്കരായ മൗലാനമാരും ഉല്‍സാഹികളായ സാധാരണക്കാരും അവരെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കാന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവരുടെ ഷോകളില്‍ പ്രത്യക്ഷപ്പെടാന്‍ ആരെങ്കിലും നിങ്ങളെ സമീപിക്കുകയാണെങ്കില്‍ പ്രഫ. താഹിര്‍ മഹമൂദ്, പ്രഫ. ഫൈസാന്‍ മുസ്തഫ,
അബ്ദുല്‍ ഖാലിക്ക് (എല്‍ജെപി) അനില്‍ ചമാദിയ, ജോണ്‍ ദയാല്‍, ഷംസുല്‍ ഇസ്ലാം തുടങ്ങിയവരെ ക്ഷണിക്കാന്‍ ആവശ്യപ്പെടുക.
ഏറെകാലമായി താന്‍ റിപ്പബ്ലിക്കിനെയും ടൈംസ് നൗവിനെയും ബഹിഷ്‌കരിച്ച് വരികയാണെന്നും ഖാന്‍ പറഞ്ഞു.